Activate your premium subscription today
- Kerala Byelection 2024
- Latest News
- Weather Updates
- Change Password
പുസ്‌തകം വായിച്ചാൽ ഗുണങ്ങളേറെ; അറിയാം വായന നൽകും ആരോഗ്യഗുണങ്ങൾ
മനോരമ ലേഖകൻ
Published: June 19 , 2021 06:03 PM IST
3 minute Read
Link Copied
Mail This Article
പുസ്‌തക വായന കൊണ്ട് എന്തു നേട്ടമാണ് ഉള്ളത്? വെറുതെ സന്തോഷം കിട്ടാനാണോ വായിക്കുന്നത്? ആസ്വാദനത്തിനും അപ്പുറം പുസ്തകവായന എന്താണ് നൽകുന്നത്?
പുസ്‌തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും കുട്ടിക്കാലം മുതൽ വാർധക്യം വരെ വായനയുടെ ഗുണഫലങ്ങൾ നീളുന്നു. നമ്മുടെ തലച്ചോറിനെയും ശരീരത്തെയും പുസ്തകവായന എങ്ങനെ മാറ്റുന്നു എന്നറിയാം.
വായന സമ്മർദമകറ്റും
അര മണിക്കൂർ വായന സമ്മർദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുമെന്നും മനസികസമ്മർദത്തിന്റെ നിരക്ക് കുറയ്ക്കുമെന്നും മാനസിക സമ്മർദത്തെ അകറ്റുമെന്നും 2009 ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു.
സഹാനുഭൂതി വളർത്തും
സാഹിത്യ വായന ശീലമാക്കിയവരിൽ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്. സഹിഷ്‌ണുതയും സഹാനുഭൂതിയും വളർത്താൻ വായന സഹായിക്കും.
തലച്ചോറിനെ ശക്തിപ്പെടുത്തുന്നു
വായന നമ്മുടെ മനസിനെ തന്നെ മാറ്റിമറിയ്ക്കുന്നു. തലച്ചോറിലെ സങ്കീർണമായ സർക്യൂട്ടുകളും സിഗ്നലുകളും എല്ലാം വായനയിൽ ഇൻവോൾവ്ഡ് ചെയ്യുന്നുണ്ട്. വായിക്കാനുള്ള കഴിവ് വർധിക്കുമ്പോൾ ഈ ശൃഖലകളും കൂടുതൽ ശക്തമാകുന്നു.
വർധിച്ച പദസഞ്ചയം
വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്.
മറവിരോഗം അകറ്റാം
പ്രായം കൂടുന്തോറും നമ്മുടെ മനസിനെ എൻഗേജ്‌ഡ് ആക്കി വയ്ക്കാനുള്ള മികച്ച മാർഗമാണ് പുസ്‌തകങ്ങളും മാസികകളും വായിക്കുക എന്ന് നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഏജിങ്ങ് പ്രസ്‌താവിക്കുന്നു.
ദിവസവും ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്ന മുതിർന്ന ആൾക്കാരിൽ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതായി കണ്ടു.
എത്ര നേരത്തെ വായന തുടങ്ങാമോ അത്രയും നല്ലത് ജീവിതകാലം മുഴുവൻ മനസിനെ ഉത്തേജിപ്പിക്കുന്ന വായന പോലുള്ള പ്രവൃത്തികൾ ചെയ്‌തവരിൽ ഡിമൻഷ്യയുടെ ലക്ഷണങ്ങളായ തലച്ചോറിലെ പ്ളേക്കുകളോ ക്ഷതങ്ങളോ കെട്ടുപിണഞ്ഞ പ്രോട്ടീനുകളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റഷ് സർവകലാശാല 2013 ൽ നടത്തിയ പഠനത്തിൽ കണ്ടു. വായന മറവി രോഗത്തെ അകറ്റി നിർത്തും.
നല്ല ഉറക്കത്തിന് തയാറെടുപ്പിക്കുന്നു
പതിവായി ഉറക്കം സുഖമാകാനും വായന സഹായിക്കും. വായന ദിനചര്യയുടെ ഭാഗമാക്കാൻ മയോക്ലിനിക്കിലെ ഡോക്ടർമാർ നിർദേശിക്കുന്നതും അതുകൊണ്ടാണ്.
അച്ചടിച്ച പുസ്‌തകങ്ങൾ തന്നെ വായിക്കാൻ തിരഞ്ഞെടുക്കണം. കാരണം ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കം വരാതിരിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഉറക്കപ്രശ്നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഇരുന്നു വായിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
വിഷാദം അകറ്റുന്നു
വിഷാദം ബാധിച്ചവർക്ക് തങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയും അവർ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. ഈ ഒരു ചിന്ത കുറയ്ക്കാൻ പുസ്‌തക വായന സഹായിക്കും.
കഥകൾ വായിക്കുന്നത് താൽക്കാലികമായി നമ്മുടെ സ്വന്തം ലോകത്തു നിന്ന് സങ്കല്പികമായ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലേക്ക് രക്ഷപെടാൻ സഹായിക്കും. സെൽഫ് ഹെൽപ്പ് വിഭാഗത്തിൽപ്പെട്ട പുസ്‌തകങ്ങൾ ആണെങ്കിൽ അവ വിഷാദമുൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളെ എങ്ങനെ മാറ്റാം എന്നതിനുള്ള വഴികൾ പഠിപ്പിച്ചു തരും.
യു കെ യിലെ നാഷണൽ ഹെൽത്ത് സർവീസ് അതുകൊണ്ടാണ് ഒരു പദ്ധതി തുടങ്ങിയത്. മെഡിക്കൽ രംഗത്തെ വിദഗ്‌ധർ ചില പ്രത്യേക അവസ്ഥകൾക്കായി സെൽഫ് ഹെൽപ്പ് ബുക്കുകൾ തിരഞ്ഞെടുക്കുകയും അവ ഡോക്‌ടർമാർ പ്രിസ്‌ക്രൈബ് ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണിത്. 'എ ബുക്‌സ് ഓൺ പ്രസ്ക്രബ്ഷൻ പ്രോഗ്രാം '.
ദീർഘകാലം ജീവിക്കാം
12 വർഷക്കാലം 3635 പേരിൽ നടത്തിയ ഒരു പഠനത്തിൽ, പുസ്തകവായന ശീലമാക്കിയവർ വായിക്കാത്തവരെ അപേക്ഷിച്ച് രണ്ട് വർഷം കൂടുതൽ ജീവിച്ചു എന്നു കണ്ടു.
പുസ്‌തകം വായിക്കാത്തവരെ അപേക്ഷിച്ച് ഓരോ ആഴ്ചയും മൂന്നര മണിക്കൂറിലധികം വായിക്കുന്നവർ ദീർഘായുസോടെ ഇരിക്കാൻ 23 ശതമാനം സാധ്യത കൂടുതൽ ആണെന്നു കണ്ടു.
എന്താണ് വായിക്കേണ്ടത് ?
കൈയിൽ കിട്ടുന്നതെന്തും എന്നാണ് ഇതിനുത്തരം. പുസ്‌തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും ലൈബ്രറി സൗകര്യമുണ്ട്.
ഇഷ്ടമുള്ള വിഷയത്തിലെ പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം. ഇത് വായനയോടുള്ള ഇഷ്ടം കൂട്ടും. പ്രത്യേക കാര്യം ശ്രദ്ധിക്കാനുള്ളത് ഏതെങ്കിലും ഡിവൈസിനെ ആശ്രയിക്കരുത് എന്നുള്ളതാണ്. അച്ചടിച്ച പുസ്‌തകങ്ങൾ വേണം വായിക്കാൻ.
ഡിജിറ്റൽ വായന ശീലമാക്കിയവരെക്കാൾ കോംപ്രിഹെൻഷൻ ടെസ്റ്റുകളിൽ കൂടുതൽ സ്‌കോർ ചെയ്‌തത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണെന്ന് പഠനങ്ങളിൽ പറയുന്നു. ഒരേ ഒരു കാര്യം ഡിജിറ്റൽ രീതിയൽ വായിച്ചവരെക്കാൾ വായിച്ച കാര്യം ഓർത്തിരിക്കുന്നത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണ് എന്നും കണ്ടു.
വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക് പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്.
English Summary : Benefits of Reading Books
- Healthy Lifestyle Healthy Lifestyletest -->
- Reading Day Reading Daytest -->
- Latest News
- Grihalakshmi
- Forgot password
- My bookmarks
- mental health
- Sneha Ganga
- Healthy Mind
- Healthy Pulse
- Cancer Care
- Arogyamasika
വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു ?
ഡോ. ഗിതിന്‍. വി.ജി (സൈക്കോളജിസ്റ്റ്), 21 june 2022, 03:42 pm ist, വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
Representative Image | Photo: Mathrubhumi
സാ ങ്കേതിക വിദ്യ ദിനംപ്രതി വികസിച്ച് വായന എന്ന അനുഭവം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയെങ്കിലും വായനാനുഭാവത്തിന്‍റെ മാറ്റ് ഒട്ടും ഇന്നും അത്ര കുറഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. “വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കവി കുഞ്ഞുണ്ണിമാഷ് പറഞ്ഞിരിക്കുന്നത്. ഈ വാക്കുകള്‍ പരിചിതമല്ലാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. വായിക്കുമ്പോള്‍ എങ്ങനെയാണ് വളരുന്നത്? വായന തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
വായന എന്ന അനുഭവം തലച്ചോറില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. വായന എന്ന അനുഭവം ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ അറിവിനോടൊപ്പം അവരുടെ വൈകാരിക ബുദ്ധിവികാസത്തിനു സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുന്നതിലൂടെ വൈകാരിക ബുദ്ധിവികാസം ത്വരിതപ്പെടുത്തുമെന്ന് നമ്മുടെ തലച്ചോറിന്‍റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്രഞനായിരുന്ന ഡാനിയേല്‍ ഗോളെമാന്‍ പ്രതിപാദിച്ചിട്ടുണ്ട്.
എങ്കില്‍ പിന്നെ വൈകാരിക ബുദ്ധിവികാസവും ന്യൂറോപ്ലാസ്റ്റിസിറ്റിയും എന്തെന്ന് നോക്കാം. നമ്മുടെ സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും മനസിലാക്കുവാനും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുമുളള കഴിവാണ് വൈകാരിക ബുദ്ധി അഥവാ Emotional Intelligence. ഇന്നത്തെ സമകാലീന ഗവേഷണങ്ങള്‍ വൈകാരിക ബുദ്ധിവികാസത്തിന്‍റെ ആവശ്യകതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
നമ്മുടെ ജീവിതത്തെ ആരോഗ്യകരമായരീതിയില്‍ അഭിമുഖീകരിക്കുന്നതിനും സാമൂഹിക ഇടപെടലുകളില്‍ വന്നുചേരാവുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും സാമൂഹിക ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുവാനും മാനസികാരോഗ്യം അതിന്‍റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കുവാനും വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്. ഇന്നത്തെ മാറിയ ജീവിത ശൈലിയില്‍ കുട്ടികള്‍ മൊബൈല്‍ഫോണിനും ഇന്റര്‍നെറ്റിനും അടിമപ്പെട്ടു പോകാതെ ഇത്തരം ജീവിത നൈപുണികള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.
ഇനി ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന പ്രതിഭാസം എന്തെന്ന് നോക്കാം. നമുക്ക് ലഭിക്കുന്ന അനുഭവങ്ങളിലൂടെയും പരിശീലനത്തിലൂടെയും തലച്ചോറിനു നമ്മുടെ സ്വഭാവ സവിശേഷതകളില്‍ പുരോഗതിയുണ്ടാക്കാന്‍ ഏതു സമയത്തും കഴിയും എന്നതാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് തലച്ചോറിന്‍റെ ഒരു പ്രതിഭാസമാണ്. ഉദാഹരണമായി ഒരു കുട്ടി കണക്കില്‍ ജന്മനാ വളരെ പിന്നോക്കമാണെന്നിരിക്കട്ടെ നിരന്തരമായ പരിശ്രമവും അവനു കിട്ടുന്ന നല്ല പരിശീലനവും അവന്‍റെ കഴിവില്‍ പുരോഗതിയുണ്ടാക്കും. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍ ഒരാള്‍ക്ക് അപകടത്തിലൂടെ തലയ്ക്കു ക്ഷതമേറ്റ് സംസാരശേഷി നഷ്ടമായാല്‍ സ്പീച് തെറാപ്പി നല്‍കാറുണ്ട്. ഇതിനു പിന്നിലുള്ള തത്വവും വിരല്‍ ചൂണ്ടുന്നത് നിരന്തരമായ പരിശീലനങ്ങളും നമുക്ക് ലഭിക്കുന്ന അനുഭവങ്ങളും തലച്ചോറിലെ ന്യൂറോണുകളെ സ്വധീനിക്കുകയും അവരില്‍ പുരോഗതിയുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നു തന്നെയാണ്. ഇപ്രകാരമുള്ള പ്രതിഭാസം നല്ല പുസ്തകങ്ങള്‍ ആഴത്തില്‍ വായിക്കുമ്പോള്‍ സംഭവിക്കുന്നുണ്ടെന്നു തന്നെയാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതെ, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പുസ്തകവായനയ്ക്കുള്ള പങ്ക് ഒഴിച്ചുക്കൂട്ടാനാവാത്തതാണ്.
നല്ല പുസ്തകങ്ങള്‍ നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ അന്വേഷണ ത്വര വികസിപ്പിക്കുകയും കൂടുതല്‍ അറിവ് നേടാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇപ്രകാരം നാം സ്വതന്ത്രമായി ചിന്തിക്കാനും അത് വഴി കൂടുതല്‍ സ്വയംപര്യാപ്തരാകുവാനും അനീതികളെ എതിര്‍ക്കുവാനും നല്ല സമൂഹ്യനൈപുണികള്‍ നേടിയെടുക്കാനും നമുക്ക് സാധിക്കുന്നു. ബൗദ്ധികവും സാമൂഹികവുമായ വികാസത്തിന് പുസ്തകവായന സഹായിക്കുമെന്ന് നമുക്ക് നിസംശയം പറയുവാന്‍ സാധിക്കും.
അതെ നല്ല തലമുറയെ വാര്‍ത്തെടുത്ത് നല്ല വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ ചെറുപ്പം മുതലേ കുട്ടികളില്‍ വായനാ ശീലം വളര്‍ത്താം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കുകയുമാകാം. നമ്മുടെ മസ്തിഷ്കം ഒരു അത്ഭുതം തന്നെയാണ്. അതുകൊണ്ട് ഇനിയും വൈകിയിട്ടില്ല ഈ വായനാവാരത്തില്‍ നമുക്ക് നല്ല പുസ്തകങ്ങള്‍ വായിച്ച് നല്ലൊരു ശീലത്തിനു തുടക്കം കുറിക്കാം.
Content Highlights: positive effects reading has on your brain, how reading changes your brain
Share this Article
Related topics, mental health, reading day 2022, get daily updates from mathrubhumi.com, related stories.
ചികിത്സച്ചെലവ് മൂന്നിരട്ടിയായി; ചികിത്സയ്ക്കായി സ്വന്തമായി ചെലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞു
Movies-Music
'ജോലിയില്ലാത്തത് മാനസികാരോഗ്യത്തെ ബാധിച്ചു'; നിതിന്‍ വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ്
ആരാണ് റോഷാക്ക്? മഷിച്ചായച്ചിത്രങ്ങളും മാനസികാരോഗ്യവും തമ്മിലെന്ത്?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
IN CASE YOU MISSED IT
ചീത്ത കൊളസ്‌ട്രോള്‍ കൂടിയോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
കേരളത്തിൽ ഹൃദയാഘാതം വരുന്ന ചെറുപ്പക്കാരിൽ 25%വും മുപ്പതു വയസ്സിന് താഴെ; അപകടമുണ്ടാക്കുന്ന ഘടകങ്ങൾ
മൊബൈൽ ഫോൺ ഉപയോഗം കുഞ്ഞുങ്ങളെ ബാധിക്കുന്നത് ഏതെല്ലാംവിധത്തിൽ ? നിയന്ത്രിക്കുന്നതെങ്ങനെ?
ലഹരി മരുന്നുകളില്‍ നിന്ന് മോചനം സാധ്യമാണോ?; പുതുതലമുറ നേരിടുന്ന ആശങ്കയും ഭീതിയും
More from this section.
ആരാണ് റോഷാക്ക്? മഷിച്ചായച്ചിത്രങ്ങളും മാനസികാരോഗ്യവും ...
രാവിലെ അണുബാധ ഉണ്ടായാൽ വൈകീട്ട് പനിയുടെ ലക്ഷണം കാണിക്കുന്നത് ...
ഹെൽമെറ്റ് ധരിക്കുന്നതും ക്ലോറിൻ വെള്ളത്തിൽ കുളിക്കുന്നതും ...
സ്‌കിറ്റ്സോഫ്രീനിയയ്ക്കും മരുന്നുണ്ട്, ഡോപമിനെ നിയന്ത്രിക്കുന്ന ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
IMAGES