• Latest News
  • Top Stories
  • Forgot password
  • My bookmarks
  • Grihalakshmi
  • independence day

1857-1947: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍

തയ്യാറാക്കിയത്: വിഷ്ണു വിജയകുമാര്‍, 14 august 2020, 02:51 pm ist, 1946 സെപ്റ്റംബറില്‍ വൈസ്രോയിയായ വേവല്‍ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്‌കരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇടക്കാല കോണ്‍ഗ്രസ് മന്ത്രിസഭ നിലവില്‍ വന്നു. ഒക്ടോബര്‍ 26-ന് മുസ്ലിം ലീഗ് മന്ത്രിസഭയില്‍ ചേര്‍ന്നു.

1857-1947: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നാള്‍വഴികള്‍

Photo: Getty images

ഇ ന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് പുത്തൻ ഉണർവ് വന്നത് ശിപായി ലഹള മുതലാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ സമരം മുതൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള സമരചരിത്രത്തിലെ ചില ഏടുകളിലൂടെ ഒരു യാത്ര...

* 1857 മേയ് 10-ന് ഉത്തർപ്രദേശിലെ മീററ്റിൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. മൃഗക്കൊഴുപ്പുപുരട്ടിയ തിരകൾ ഉപയോഗിക്കാൻ സൈനികരെ നിർബന്ധിച്ചതാണ് വിപ്ലവത്തിനു വഴിവെച്ചത്. ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ബഹാദുർ ഷാ രണ്ടാമനെ ചക്രവർത്തിയായി വാഴിച്ചു. 1858 ജൂൺ 20-ന് ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചു.

* 1858 ജൂൺ 18-ന് സമരത്തിന് നേതൃത്വം നൽകിയ ഝാൻസിയിലെ റാണി ലക്ഷ്മിബായി ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു.

* 1885 ഡിസംബർ 28-ന് ഇംഗ്ലീഷുകാരനായ എ.ഒ.ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്‌കരിച്ചു.

* 1907 ഡിസംബർ 26-ന് സൂറത്തിൽ നടന്ന വാർഷികസമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വേർപിരിഞ്ഞു. റാഷ് ബിഹാരി ഘോഷിന്റെ നേതൃത്വത്തിലുള്ള മിതവാദികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ളിൽനിന്നുള്ള സ്വയം ഭരണം എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ പൂർണസ്വരാജായിരുന്നു ബാലഗംഗാതര തിലകിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളുടെ ലക്ഷ്യം.

* 1905 കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിക്കാൻ തിരുമാനിച്ചു. ഹിന്ദു മുസ്ലിം ഐക്യം തകർക്കുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് ഏഴിന് കൽക്കട്ട ടൗൺഹാളിൽ നടന്ന ഒരു സമ്മേളനത്തോടെ വിഭജനവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു. ബാലഗംഗാതര തിലകിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വദേശിപ്രസ്ഥാനം ബംഗാളിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു.

* 1911 ഹാർഡിങ് പ്രഭു ബംഗാൾ വിഭജനം റദ്ദാക്കി.

* 1916 കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ചു. കോൺഗ്രസും ഓൾ ഇന്ത്യ മുസ്ലിം ലീഗും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒന്നിക്കാനുള്ള ലഖ്നൗ ഉടമ്പടിയിൽ ഒപ്പുവെച്ചു.

* 1916 ഇന്ത്യക്കാരെ സ്വയംഭരണത്തിനു പ്രാപ്തരാക്കാൻ ഹോംറൂൾ പ്രസ്ഥാനം നിലവിൽവന്നു.

* 1917 ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലേക്ക്. ചമ്പാരനിലെ നീലം കർഷകരുടെ സത്യാഗ്രഹത്തിൽ പങ്കെടുത്തു.

* 1919 ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റുചെയ്യാനുള്ള അധികാരം സർക്കാരിന് നൽകുന്ന റൗലറ്റ് നിയമത്തിനെതിരേ ഏപ്രിൽ ആറിന് ഗാന്ധിജിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക ഹർത്താൽ നടന്നു.

* 1919 ഏപ്രിൽ 13-ന് ജലിയൻ വാലാബാഗ് കൂട്ടക്കൊല. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ജലിയൻവാലാബാഗ് മൈതാനത്തിൽ പൊതുയോഗം നടന്നു. സൈന്യം മൈതാനം വളയുകയും പ്രതിഷേധക്കാർ ക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. ആയിരത്തിലേറെപ്പേർ സംഭവത്തിൽ മരണമടഞ്ഞു.

* 1920 ഓഗസ്റ്റിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരേ അക്രമരഹിത നിസ്സഹകരണപ്രസ്ഥാനത്തിന് രൂപം നൽകി. 1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ചൗരി ചൗരായിൽ സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22-ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ മനംനൊന്ത് ഗാന്ധിജി നിസ്സഹകരണസമരം പിൻവലിച്ചു.

* 1927 ഇന്ത്യയുടെ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി ബ്രിട്ടീഷ് സർക്കാർ സൈമൺ കമ്മിഷൻ രൂപവത്‌കരിച്ചു. എന്നാൽ, ഇന്ത്യക്കാരില്ലാത്ത കമ്മിഷൻ റിപ്പോർട്ടിനെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിച്ചു. ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ ഭരണഘടനാ പരിഷ്കാരത്തിന് ചുമതലപ്പെടുത്തി.

* 1929-ൽ ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലഹോർ സമ്മേളനം പൂർണസ്വരാജാണ് കോൺഗ്രസിന്റെ ഔദ്യോഗികലക്ഷ്യം എന്നു പ്രഖ്യാപിച്ചു. ഡിസംബർ 31-ന് രവി നദിക്കരയിൽ ഇന്ത്യയുടെ ത്രിവർണപതാക നെഹ്രു ഉയർത്തി. 1930 ജനുവരി 26-ന് സ്വാതന്ത്ര്യദിനമായി ആചരിക്കാനും തീരുമാനിച്ചു.

* 1930 മാർച്ച് 12-ന് 78 പ്രതിനിധികൾക്കൊപ്പം സാബർമതി ആശ്രമത്തിൽനിന്ന് ഗാന്ധിജി ദണ്ഡി യാത്ര പുറപ്പെട്ടു. ഏപ്രിൽ 5-ന് ദണ്ഡി കടപ്പുറത്ത് എത്തി. ഏപ്രിൽ ആറിന് ഉപ്പുനിയമം ലംഘിച്ചു

* 1931 സെപ്റ്റംബറിലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു.

* 1942 ഓഗസ്റ്റ് എട്ടിലെ ബോംബെയിലെ കോൺഗ്രസ് സമ്മേളനം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാനും അധികാരം കൈമാറാനും ആവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നു ഗാന്ധിജി ആഹ്വാനം നടത്തി.

* 1945 -ൽ ബ്രിട്ടനിൽ അധികാരക്കൈമാറ്റം. ലേബർ പാർട്ടി അധികാരത്തിൽ വന്നു.

* 1946 മാർച്ചിൽ അധികാരക്കൈമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. ബ്രിട്ടീഷ് പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുത്തി ഒരു ഇടക്കാല സർക്കാർ രൂപവത്‌കരിക്കാൻ മിഷൻ തീരുമാനിച്ചു. പാകിസ്താൻ വാദത്തെ കാബിനറ്റ് മിഷൻ എതിർത്തതിനെത്തുടർന്ന് ഓഗസ്റ്റ് 16-ന് മുസ്ലിംലീഗ് പ്രത്യക്ഷ സമരദിനമായി ആചരിച്ചു.

* 1946 സെപ്റ്റംബറിൽ വൈസ്രോയിയായ വേവൽ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്‌കരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചു. സെപ്റ്റംബർ രണ്ടിന് നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല കോൺഗ്രസ് മന്ത്രിസഭ നിലവിൽ വന്നു. ഒക്ടോബർ 26-ന് മുസ്ലിം ലീഗ് മന്ത്രിസഭയിൽ ചേർന്നു.

* 1947 ജൂൺ 3-ന് പുതിയ വൈസ്രോയി മൗണ്ട് ബാറ്റൺ ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള ബാൾക്കൺ പദ്ധതിക്ക് രൂപം നൽകി. കോൺഗ്രസ് ഇതിനെ അനുകൂലിച്ചു.

* 1947 ജൂലായ് 18-ന് ഇന്ത്യയെ സ്വതന്ത്രമാക്കുന്ന ''ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്'' ബ്രിട്ടീഷ് സർക്കാർ പാസാക്കി. ഇതോടെ ബാൾക്കൺ പദ്ധതി നിയമവിധേയമായി, 1947 ഓഗസ്റ്റ് 14-ന് പാകിസ്താൻ നിലവിൽ വന്നു.

* 1947 ഓഗസ്റ്റ് 14-ന് അർധരാത്രിയിൽ ഭരണഘടനാസമിതി യോഗം ചേർന്ന് നെഹ്രുവിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

* 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രരാജ്യമായി.

Content Highlights: Indian independence timeline from sepoy mutiny to independence day

Share this Article

Related topics, independence day, get daily updates from mathrubhumi.com, related stories.

THUMB

എപ്പോഴും റീല്‍സും കാര്‍ട്ടൂണും, ഫോണ്‍ തിരികെ ചോദിച്ചാല്‍ ദേഷ്യം; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങള്‍

child

പനിബാധിച്ച് ഒരുവയസുള്ള കുഞ്ഞ് മരിച്ചു; ചികിത്സ വൈകിയിട്ടില്ലെന്ന് ആശുപത്രി, അസ്വാഭാവികമരണത്തിന് കേസ്

Dubai Safari Park

ദുബായ് സഫാരി പാര്‍ക്കില്‍ കുട്ടികള്‍ക്കും വനപാലകരാകാം

In case you missed it.

science experiment

നാണയവും കത്താത്ത നൂലും; ഒരു വസ്തുവില്‍ നിന്ന് മറ്റൊരു വസ്തുവിലേക്ക് ചൂട് കൈമാറ്റം ചെയ്യുന്ന വിധം

crows

സ്വന്തം പേര് ചൊല്ലിവിളിച്ചു കരയുന്നവർ വേറെയുണ്ടാകുമോ?

fish facts

പറഞ്ഞാലും പറഞ്ഞാലും തീരാത്ത മീന്‍ വിശേഷങ്ങള്‍

CYBER CRIME

ഒരല്‍പം സ്മാര്‍ട്ടാകൂ; കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാം 

More from this section.

indian oakleaf butterfly

ഉണങ്ങിയ ഇലയാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഇതിന് ജീവനുണ്ട്‌ ...

booba cartoon

നൂറ് വർഷമായി ലോകവുമായി ഒരു ബന്ധവുമില്ല, എന്നാലും 'ബൂബ' ...

flying squirrel

ഹിമാലയത്തിൽ രണ്ട് പുതിയ ഇനം പറക്കും അണ്ണാനുകൾ; ഗവേഷകരിൽ ...

lemur dance

അപൂർവമായ ഒരു കാഴ്ച; കാടിനുള്ളിൽ ഡാൻസ് കളിക്കുന്ന ലെമുർ ...

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Azhchappathippu
  • Pregnancy Calendar
  • Arogyamasika
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • News In Pics
  • Thiruvananthapuram
  • Pathanamthitta

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

Activate your premium subscription today

  • Kerala Byelection 2024
  • Latest News
  • Weather Updates
  • Saved Items
  • Change Password

സ്വാതന്ത്ര്യം ശ്വസിച്ച കേരളം

ഡോ. ബർട്ടൺ ക്ലീറ്റസ്

Published: August 12 , 2022 10:17 AM IST

5 minute Read

Link Copied

സ്വാതന്ത്ര്യ സമരം കേരളത്തിന്റെ സാമൂഹിക പരിഷ്കരണ ചരിത്രം

independence-movement

Mail This Article

 alt=

പാശ്ചാത്യ ആധിപത്യത്തിനു കീഴിൽ കേരളത്തിൽ വളർന്നുവന്ന സ്വാതന്ത്ര്യമോഹങ്ങൾക്ക് വൈവിധ്യമാർന്ന മാനങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വിഭിന്നമായി യൂറോപ്യൻ ആധുനികതയുടെ മൂല്യബോധങ്ങൾ ഏറ്റവും ശക്തമായി വളർന്നതു കേരളത്തിലാണ്. ആധുനികതയുമായുള്ള കേരളത്തിന്റെ പൊരുത്തപ്പെടൽ യൂറോപ്പുമായുള്ള നൂറ്റാണ്ടുകൾ നീണ്ട ബന്ധത്തിലൂടെ ആർജിച്ചതാണ്. അത് ഉൾക്കൊള്ളലിലൂടെ മാത്രം ഉണ്ടായതല്ല, സംഘർഷത്തിലൂടെയും പോരാട്ടത്തിലൂടെയും വളർന്നുവന്നതാണ്.

കടൽ കടന്നെത്തിയത്

കുരുമുളകിനെയും ക്രിസ്ത്യാനികളെയും ലക്ഷ്യമാക്കി പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ കേരളതീരത്തെത്തിയ പോർച്ചുഗീസുകാർ തദ്ദേശീയരായ സുറിയാനി ക്രിസ്ത്യാനികളുമായി സംഘർഷത്തിലേർപ്പെട്ടു. ആഗോള കത്തോലിക്കാ സഭയിൽ നിന്നു വ്യത്യസ്തത പുലർത്തിയ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസസംഹിത അവർ ചോദ്യം ചെയ്തു. തങ്ങളുടെ വിശ്വാസത്തിൽ പോർച്ചുഗീസുകാരുടെ ഇടപെടലിനെ എതിർത്ത് കൂനൻകുരിശിൽ തൊട്ടു സുറിയാനികൾ വിശ്വാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. കാലക്രമേണ സുറിയാനികളിലെ വലിയൊരു വിഭാഗം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ആഗോള സഭയുടെ ഭാഗമായിത്തീർന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഇംഗ്ലിഷ് മിഷനറിമാർ കേരളത്തിൽ സ്വാധീനം ഉറപ്പിച്ചപ്പോൾ സെമിനാരികൾ സ്ഥാപിച്ചും ആരാധനാക്രമങ്ങൾ പരിഷ്കരിച്ചും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വത്തിൽ പ്രസ്സും സ്കൂളുകളും സ്ഥാപിച്ചും, തദ്ദേശക്രൈസ്തവർ വൈദേശിക മേധാവിത്വത്തെ ഒരേസമയം എതിർക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. പോർച്ചുഗീസ്‌ ആധിപത്യത്തെ എതിർക്കുമ്പോഴും തെക്കേ അമേരിക്കയിലെ അവരുടെ അധിനിവേശ പ്രദേശങ്ങളിൽനിന്നു കേരള തീരത്തെത്തിച്ച പച്ചമുളകും മരച്ചീനിയും സവാളയും കപ്പയും കടച്ചക്കയും കാപ്പിയും മറ്റും കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെയും ഭക്ഷണക്രമത്തിന്റെയും അവിഭാജ്യ ഘടകമായി. അതുകൊണ്ടു തന്നെ വൈദേശികാധിപത്യത്തിൽനിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം ആശയങ്ങളുടെയും വസ്തുക്കളുടെയും ഉൾക്കൊള്ളലിന്റെയും സന്നിവേശിപ്പിക്കലിന്റെയും പരിഷ്കരിക്കലിന്റെയും ചരിത്രം കൂടിയാണ്.

അധികാരവും സ്വാതന്ത്ര്യവും

യൂറോപ്യൻ വ്യവസായവൽക്കരണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഉൽപാദനത്തിനുള്ള പ്രദേശമായിട്ടാണ് കോളനികളെ അവർ കണ്ടത്. ബ്രിട്ടിഷ് വാണിജ്യ, സാമ്പത്തിക താൽപര്യങ്ങൾക്കനുസരിച്ചുള്ള രാഷ്ട്രസംവിധാനമാണ് ഇന്ത്യയിൽ അവർ പടുത്തുയർത്തിയത്. ബ്രിട്ടിഷ് കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആധുനിക സാമൂഹിക വ്യവസ്ഥിതിയുടെ നിർമാണത്തെക്കാളും ഉചിതം പരമ്പരാഗത അധികാരഘടനകളുടെ സംരക്ഷണവും ഊട്ടിയുറപ്പിക്കലുമാണെന്നു ബ്രിട്ടിഷുകാർ വളരെവേഗം തിരിച്ചറിഞ്ഞു.

burton-cleetus

കൊളോണിയൽ ഭരണം ഇന്ത്യയിൽ സ്ഥാപിതമായപ്പോൾ മലബാർ മേഖല മദ്രാസ് പ്രസിഡൻസിയുടെ നേരിട്ടുള്ള അധീനതയിലും കൊച്ചിയും തിരുവിതാംകൂറും നാട്ടുരാജാക്കന്മാരുടെ ഭരണത്തിൻകീഴിലും നിലനിന്നു. നാട്ടുരാജ്യങ്ങളിലെ സൈന്യത്തെ പിരിച്ചുവിട്ടു കന്റോൺമെന്റുകൾ സ്ഥാപിച്ച് ബ്രിട്ടിഷ് സൈന്യത്തെ നിലനിർത്തിയും നാട്ടുരാജ്യങ്ങളിൽ ബ്രിട്ടിഷ് പ്രതിനിധിയായി റസിഡന്റിനെ നിയമിച്ചും ഇവിടങ്ങളിലെ ഭരണവും ഫലത്തിൽ ബ്രിട്ടിഷ് നിയന്ത്രണത്തിലായിരുന്നു നടന്നത്. കൊളോണിയൽ ഭരണത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു തുടർച്ചയായി നികുതിഭാരം അടിച്ചേൽപിച്ചപ്പോൾ മലബാർ മേഖലയിലെ കർഷകരും കർഷകത്തൊഴിലാളികളും ബ്രിട്ടിഷ് ഭരണത്തിന്റെ സമ്മർദം നേരിട്ടു. ബ്രിട്ടിഷ് ഭരണത്തിൻകീഴിൽ നിലവിൽവന്ന ഭൂനിയമങ്ങൾ പലപ്പോഴും ഭൂവുടമകളെ സംരക്ഷിക്കുന്നതും തൊഴിലാളി വിരുദ്ധവുമായിരുന്നു. മലബാർ മേഖലയിൽ ഉടലെടുത്ത കർഷക സമരങ്ങൾ, ബ്രിട്ടിഷ് നികുതിപിരിവിന്റെ നിരന്തരമായ സമ്മർദങ്ങളുടെ ഫലമായിട്ടുണ്ടായതാണ്.

തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടിഷ് സാമ്പത്തിക സമ്മർദം നേരിടേണ്ടിവന്നത് രാജാവും ദിവാനും ഉൾപ്പടെയുള്ള ഭരണാധികാരികളായിരുന്നു. ബ്രിട്ടിഷ് ആവശ്യങ്ങൾക്കനുസരിച്ചു ചുങ്കം പിരിക്കുന്നത് നിരന്തരമായി വർധിപ്പിക്കേണ്ടി വന്നു. ഇത് നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ നില പരുങ്ങലിലാക്കി. ബ്രിട്ടിഷ് ഇടപെടലിനെതിരെ പോരാടി മരിച്ച വേലുത്തമ്പി ദളവയുടെ ശരീരം, നാട്ടുരാജ്യത്തിലെ ജനങ്ങൾക്കും ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പ് എന്നോണം തിരുവനന്തപുരത്തു പരസ്യമായി കെട്ടിത്തൂക്കി. ബ്രിട്ടിഷ് ഭരണം കേരളത്തിൽ സാധ്യമാക്കിയത് ആയുധബലത്തിലൂടെയുള്ള ക്രൂരമായ അടിച്ചമർത്തലിലൂടെ ഭയപ്പെടുത്തിയും ആധുനിക വിദ്യാഭ്യാസ, ആരോഗ്യ മേഖലയുടെ അനുഭവപരിസരം നടപ്പിൽ വരുത്തിയുമാണ്. ബ്രിട്ടിഷ് ഭരണാധികാരികളെ ഭയന്നും ആശ്രയിച്ചും ജീവിച്ച നാട്ടുരാജാക്കന്മാർക്കു പരമാധികാരം നഷ്ടമായി. അധികാരവും സ്വാതന്ത്ര്യവും ഇഴചേർന്നു കിടക്കുന്നവയാണ്. അതുകൊണ്ടു തന്നെ അധികാരമില്ല എന്നാൽ സ്വാതന്ത്ര്യമില്ല എന്നു തന്നെയാണർഥം.

ബ്രിട്ടിഷ് ഭരണ വ്യവസ്ഥിതിയോടു സമരസപ്പെട്ട്, ബ്രിട്ടിഷ് റസിഡന്റിന്റെ ഇംഗിതത്തിനു വഴങ്ങി ഭരണം നടത്തി പരമാധികാരം നഷ്ടപ്പെടുത്തേണ്ടിവന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകുടുംബങ്ങൾ അധികാരത്തിന്റെ പുത്തൻ അർഥങ്ങൾ കണ്ടെത്തിയത് പരമ്പരാഗത സാംസ്കാരിക കലാരൂപങ്ങളുടെ പുനഃക്രമീകരണത്തിലാണ്. സ്വാതിതിരുനാളിന്റെയും രാജാരവിവർമയുടെയും അനന്തപുരത്ത് മൂത്തകോയിത്തമ്പുരാന്റെയും, കേരളവർമ വലിയകോയിത്തമ്പുരാന്റെയും നേതൃത്വത്തിൽ സംഗീതവും ചിത്രകലയും ആയുർവേദവും സാഹിത്യവും പരിഷ്കരിക്കുകയും ജനകീയവൽകരിക്കുകയും ചെയ്തു. ആധുനികതയുടെ യുക്തിബോധത്തിനനുസരിച്ചുള്ള പാരമ്പര്യത്തിന്റെ നിർമിതിയിലൂടെയും അതിന്റെ പ്രചാരത്തിലൂടെയുമാണ് നാട്ടുരാജാക്കന്മാർ ബ്രിട്ടിഷ് ഭരണാധികാരികൾക്കു മുന്നിൽ അടിയറവച്ച പരമാധികാരം വീണ്ടും സ്വരുക്കൂട്ടിയത്.

പൗരബോധത്തിന്റെ ഉണർവ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യൂറോപ്യൻ മാതൃകയിലുള്ള പുതിയ രാഷ്ട്രസങ്കൽപങ്ങളും പൗരബോധവും നാട്ടുരാജ്യങ്ങളിലും വേരൂന്നി. ആധുനിക വിദ്യാഭ്യാസം നേടിയവർക്കു ബ്രിട്ടിഷ് ഭരണവും രാജാധികാരവും ഒരേപോലെ അസ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായി അനുഭവപ്പെട്ടു. പൊതുയോഗങ്ങളിലൂടെ സംഘടിച്ചും പത്രങ്ങൾ സ്ഥാപിച്ചും അവർ ബ്രിട്ടിഷ്, നാട്ടുരാജ്യ അധികാരക്രമങ്ങൾക്കെതിരെ തിരിഞ്ഞു. പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഭരണകൂട വിമർശനങ്ങളുടെ പേരിൽ ബ്രിട്ടിഷ് മലബാറിലേക്ക് നാടുകടത്തി പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ദേശീയതലത്തിൽ വളർന്നുവന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു മുന്നിൽ നാട്ടുരാജ്യങ്ങൾക്കു പിടിച്ചുനിൽക്കാനായില്ല.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ആധുനിക വിദ്യാഭ്യാസം നേടിയവർക്കുമുന്നിൽ ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിനും പരമ്പരാഗത സാമൂഹിക വ്യവസ്ഥിതിക്കുമെതിരെയുമുള്ള ആത്മസംഘർഷങ്ങൾ ഒരേപോലെ ഉടലെടുത്തു. നിലനിന്ന സാമൂഹികവ്യവസ്ഥിതിയിൽനിന്നും വൈദേശിക മേധാവിത്തത്തിൽനിന്നുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം പുതിയ അധികാരക്രമത്തെ നിലനിർത്തുന്ന സാമൂഹികവ്യവസ്ഥിതിയിൽ അധിഷ്ഠിതമായിരുന്നു. രാജഭരണത്തിനറുതിവരുത്തിയെങ്കിലും പത്തൊൻപതാം നൂറ്റാണ്ടു മുതൽ കൊട്ടാരങ്ങൾ കേന്ദ്രീകൃതമായി വളർന്നുവന്ന കലകൾ പുതിയ സാമൂഹിക അധികാരങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങളായി മാറി. കേരളീയ കലാരൂപങ്ങളായി പുതുതായി വളർന്നുവന്ന സാംസ്കാരിക മണ്ഡലം മുഖ്യധാരാ ജാതി സമൂഹങ്ങളുടെ ആധുനികകാല അധികാര പുനഃക്രമീകരണത്തിനുള്ള പ്രധാനമാർഗമായി. കേരളത്തിൽ ഉയർന്നുവന്ന പുതിയ സാംസ്കാരികത അടിച്ചമർത്തപ്പെട്ട ജാതിസമൂഹങ്ങളുടെ ഇടയിൽ നിലനിന്ന സാമൂഹിക വ്യവസ്ഥിതികളെ പുതിയ അധികാരക്രമത്തിനനുസരിച്ചു പാർശ്വവൽക്കരിക്കുന്നതായി.

പൗരബോധത്തെക്കുറിച്ചും അണുകുടുംബത്തെക്കുറിച്ചുമുള്ള പാശ്ചാത്യ കാഴ്ചപ്പാടുകൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ ശക്തിപ്രാപിച്ചു. ബ്രാഹ്മണ, നായർ വിഭാഗങ്ങൾക്കിടയിൽ നടന്ന പരിഷ്‌കാരങ്ങൾ കുടുംബങ്ങൾക്കുള്ളിലെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഉടലെടുത്തതാണ്. മുഖ്യധാരാ സാമൂഹിക നിലനിൽപിനു വ്യക്തി, കുടുംബ ജീവിതത്തിന്റെ പരിഷ്‌കാരം അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസം അടിവരയിട്ടു. ആധുനിക വിദ്യാഭ്യാസം ലഭിച്ച നായർ യുവാക്കൾ കൂട്ടുകുടുംബ വ്യവസ്ഥിതിയെ സ്വാതന്ത്ര്യമില്ലായ്മയുടെ കേന്ദ്രമായി കരുതി. പുതുതായി വിദ്യാഭ്യാസം ലഭിച്ചവർ തങ്ങൾ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള നിർണായകമായ ഒരു കാലഘട്ടത്തിൽ നിൽക്കുന്നവരാണെന്നും സ്വന്തം സമുദായത്തെ പരിഷ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങളിൽ നിക്ഷിപ്തമാണെന്നും വിശ്വസിച്ചു. പൂർണമായി പുരുഷകേന്ദ്രീകൃതമായിരുന്നു ബ്രാഹ്മണ കുടുംബങ്ങൾ. മുഖ്യധാരയിലേക്കുള്ള സ്ത്രീകളുടെ വരവിനു കർക്കശമായ പരമ്പരാഗത വ്യവസ്ഥിതികളിൽ വിട്ടുവീഴ്ച വേണമെന്ന് വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ളവർ വാദിച്ചു.

ദേശീയ പ്രസ്ഥാനത്തിലേക്ക്

ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സമുദായ പരിഷ്കരണത്തിന്റെ അടിസ്ഥാനം ജാതിക്കും മതത്തിനുമപ്പുറമുള്ള വിശ്വമാനവികതയിൽ ആയിരിക്കുമ്പോഴും അതിന്റെ പ്രയോഗതലം പാരമ്പര്യ ചിഹ്നങ്ങളായി ഉയർന്നുവന്ന സംസ്കൃതത്തിലും ആയുർവേദത്തിലും അധിഷ്ഠിതമായിരുന്നു. ഗുരുവിനെ സംബന്ധിച്ചിടത്തോളം ഈഴവരുടെ സ്വാതന്ത്ര്യമില്ലായ്മ ജാതിയിലധിഷ്ഠിതമായ തരംതിരിക്കലായിരുന്നു. അതുകൊണ്ടു തന്നെ ജാതിക്കെതിരായ പോരാട്ടം, ജാതിവ്യവസ്ഥിതിയെ നിഷേധിക്കുമ്പോഴും സംസ്കൃത കലാ, സാംസ്കാരിക മണ്ഡലത്തെ ഉൾക്കൊണ്ട് സാധ്യമാക്കാനാണു ശ്രമിച്ചത്. സംസ്‌കൃത, മലയാള കാവ്യങ്ങളിലൂടെ ആധുനിക കേരളത്തിൽ നിർണായകസ്ഥാനം അലങ്കരിക്കുന്ന കുമാരനാശാനും അടിച്ചമർത്തപ്പെട്ട ജാതിസമൂഹങ്ങളെ ചേർത്തുപിടിച്ചുള്ള പരിഷ്കരണമാണ് അർഥവത്തായതെന്നു വാദിച്ച സഹോദരൻ അയ്യപ്പനും ഈ സാമൂഹിക പരിഷ്കരണം നേരിട്ട ആത്മസംഘർഷങ്ങളുടെ വൈവിധ്യങ്ങളാണ്.

ആധുനിക വിദ്യാഭ്യാസത്തിലൂടെയും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും പ്രവേശനം ലഭ്യമാക്കിയുമുള്ള സ്വാതന്ത്ര്യത്തിനായാണ് അയ്യങ്കാളിയെപ്പോലുള്ളവർ വാദിച്ചത്. സവർണ ജാതിസമൂഹങ്ങളിൽ നിന്നു വ്യത്യസ്തമായി അടിസ്ഥാന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു അവരുടേത്. മലബാർ കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നവർ കലാപാനന്തര കാലത്തു ബ്രിട്ടിഷുകാരോടുള്ള എതിർപ്പ് ആധുനിക വിദ്യാഭ്യാസത്തോടും പ്രകടമാക്കി. മുസ്‌ലിം സമൂഹത്തെ ദേശീയപ്രസ്ഥാനവുമായി കണ്ണിചേർക്കുന്നതിൽ മുഹമ്മദ് അബ്ദുറഹിമാനും അൽ അമീൻ പത്രവും വലിയ പങ്കുവഹിച്ചു.

ബ്രിട്ടിഷ് കോളനി ഭരണത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമരം കേരളത്തിലും പ്രത്യേകിച്ച് മലബാറിലും ശക്തിപ്രാപിച്ചു. കെ. മാധവൻ നായരുടെ നേതൃത്വത്തിൽ കെപിസിസി സ്ഥാപിച്ചതോടെ അതു ദേശീയ സമരത്തിന്റെ ഭാഗമായിത്തീർന്നു. രാഷ്ട്രസ്വാതന്ത്ര്യം വ്യക്തി, സാമൂഹിക സ്വാതന്ത്ര്യത്തിന്റെ വിപുലീകരണമായി കണ്ടതുകൊണ്ട് മുഖ്യധാരാ സ്വാതന്ത്ര്യസമര നേതാക്കൾ തന്നെയാണ് പലപ്പോഴും സാമൂഹിക പരിഷ്കാരത്തിനു മുന്നിട്ടുനിന്നത്.

ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും വി.ടി.ഭട്ടതിരിപ്പാടും മന്നത്തു പത്മനാഭനും സഹോദരൻ അയ്യപ്പനും തുടക്കം കുറിച്ച സാമൂഹിക വിമർശനം ആധുനിക കേരളത്തിൽ ശക്തിപ്രാപിച്ച സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ വ്യത്യസ്ത തലങ്ങളായിരുന്നു. ബ്രിട്ടിഷ് ഭരണ വ്യവസ്ഥിതിയുടെ നിയമങ്ങളെ ലംഘിച്ച് ഉപ്പുസത്യഗ്രഹ ജാഥ നയിച്ച കെ.കേളപ്പൻ തന്നെയാണ് വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിലൂടെ അവർണർക്ക് നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്.

കോൺഗ്രസ് നേതാവായ ടി.കെ.മാധവനും സമുദായ പരിഷ്കർത്താവായ മന്നത്തു പത്മനാഭനും (അന്ന്) കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലനും ഗുരുവായൂർ അമ്പലത്തിൽ അവർണർക്ക് പ്രവേശനത്തിനു വേണ്ടി ഒത്തുചേർന്നു പോരാടി. വൈക്കവും ഗുരുവായൂരും ആധുനിക കേരള ചരിത്രത്തിൽ നിലനിൽക്കുന്നത് പഴയകാല ജാതിവ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്റെ നിർണായക നാഴികക്കല്ലുകളായിട്ടാണ്. ജാതിയിൽ അധിഷ്ഠിതമായ സാമൂഹികവ്യവസ്ഥിതി അവസാനിച്ചെന്ന പൊതുധാരണ ഊട്ടിയുറപ്പിക്കാനും ഇവ നിമിത്തമായിട്ടുണ്ട്. ജാതിയുടെ ആധുനിക അനുഭവപരിസരത്തെ തൃണവൽകരിക്കുന്നതിന് ഇതു പലപ്പോഴും കാരണമാവുകയും ചെയ്യുന്നു.

അധികാരഘടനയിലെ തിരുത്ത്

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആഗോളവ്യാപകമായി പ്രചാരത്തിലായ മാർക്സിയൻ ആശയങ്ങൾ കേരളത്തിലും വേരൂന്നി. വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരിൽ ചിലരെങ്കിലും സാമൂഹിക വ്യവസ്ഥിതി സാമ്പത്തിക അടിത്തറയിൽ പടുത്തുയർത്തിയതാണെന്നും പരമ്പരാഗത വ്യവസ്ഥിതി പരിഷ്കരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും വിശ്വസിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിഷ്‌കാരങ്ങൾ പരമ്പരാഗത അധികാരഘടനകളുടെ പുനരാവിഷ്കാരത്തിനു വഴിവയ്ക്കുമെന്നും കർഷകത്തൊഴിലാളികളുടെയും പാർശ്വവൽകൃത സമൂഹങ്ങളുടെയും സ്വാതന്ത്ര്യം സാധ്യമാകണമെങ്കിൽ അധികാര വ്യവസ്ഥിതിയുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതണമെന്നും അവർ വിശ്വസിച്ചു. ആയിരത്തി തൊള്ളായിരത്തി നാൽപതുകളിൽ തിരുവിതാംകൂറിലും മലബാറിലും ഭരണവ്യവസ്ഥിതിയുമായി കമ്യൂണിസ്റ്റുകൾ പലതരത്തിലുള്ള രക്തരൂഷിത സംഘർഷങ്ങളിൽ ഏർപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി നാൽപത്തേഴിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പലതരം സങ്കൽപങ്ങൾ കേരളീയ ജീവിതത്തിൽ ഇടംപിടിച്ചിരുന്നു. ബ്രിട്ടിഷ് കോളനിവിരുദ്ധ പോരാട്ടം സമൂഹം, വ്യക്തി, ഭക്ഷണം, വസ്ത്രം, ശുചിത്വം, വിവാഹം, കുടുംബം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പരിഷ്കരിക്കുന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. അത്തരം പ്രക്രിയയെ നയിച്ചത് അധികാരവും സ്വാതന്ത്ര്യവും എന്ന വിരുദ്ധോക്തിയിലൂടെയാണ്; ചിലപ്പോൾ അധികാരത്തിലൂടെയുള്ള സ്വാതന്ത്ര്യം, ചിലപ്പോൾ അധികാരം നിഷേധിച്ചുള്ള സ്വാതന്ത്ര്യം. എന്നാൽ മറ്റു പലതിനെയും പോലെ സ്വാതന്ത്ര്യചിന്തകളും അധികാര നഷ്ടത്തെക്കുറിച്ചുള്ള ബോധത്തിൽനിന്ന് ഉടലെടുത്തതാണ്. സ്വാതന്ത്ര്യമെന്നത് എല്ലാറ്റിൽനിന്നുമുള്ള മോചനമായിരുന്നില്ല, മറിച്ച് പുതിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ അധികാരങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതിനാൽ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ അധികാരവും സ്വാതന്ത്ര്യവും ഇഴപിരിഞ്ഞു കിടക്കുകയാണ്.

(ഡൽഹി ജെഎൻയുവിൽ ചരിത്രവിഭാഗം അധ്യാപകനാണു ലേഖകൻ)

Content Highlight: Indian independence movement and Kerala, 75 Years of Independence

  • 75 Years of Independence 75 Years of Independencetest -->
  • Independence Day Independence Daytest -->

IMAGES

  1. Independence Day Speech /Essay in Malayalam /August 15 / 2021

    essay about freedom in malayalam

  2. (DOC) Imaging Freedom: Malayalam Poetry during the Independence

    essay about freedom in malayalam

  3. Freedom by Subramania Bharathi Summary in Malayalam & English|Line by Line Analysis|Sem 2 MA English

    essay about freedom in malayalam

  4. Essay About Freedom Fighters In Malayalam

    essay about freedom in malayalam

  5. Essay About Freedom Fighters In Malayalam

    essay about freedom in malayalam

  6. Freedom by Jayanta Mahapatra|| Malayalam summary

    essay about freedom in malayalam

VIDEO

  1. Short speech on Freedom fighters in English

  2. Essay on freedom fighter Bhagat singh

  3. Freedom| മലയാളം|Jayanta Mahapatra

  4. ഭീകരവാദം ഉയർത്തുന്ന വെല്ലുവിളികൾ: മലയാളം പ്രസംഗം #speech #malayalam #terrorism #causes #student

  5. വളരെ മികച്ച ഒരു സ്വാതന്ത്ര്യദിന പ്രസംഗം

  6. Bajaj CNG Bike Freedom malayalam review